അക്കൗണ്ടിലിടുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനും ഇനി ബാങ്കിന് പണം നല്‍കണം

banking

അക്കൗണ്ടില്‍ ഇടുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനും ഇനി ബാങ്കിന് പണം നല്‍കണം. സ്വകാര്യ ബാങ്കില്‍ നേരത്തെ മുതല്‍ ക്യാഷ് ഹാന്റിലിംഗ് ചാര്‍ജ്ജ് എന്ന നിലയില്‍ ഈ പണം നല്‍കുന്നുണ്ടെങ്കിലും ഇപ്പോള്‍ പൊതുമേഖല ബാങ്കും ഈ തുക ഈടാക്കി തുടങ്ങി. പണം എണ്ണുന്നത് യന്ത്രമാണെങ്കിലും ഈ കൂലി നല്‍കിയേ മതിയാകൂ. പണത്തിന്റെ എണ്ണവും നോട്ടിന്റെ മൂല്യവും അനുസരിച്ച് കൂലി വ്യത്യാസപ്പെടും. റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച് യാതൊരു നിര്‍ദേശങ്ങളും ഇതേവരെ നല്‍കിയിട്ടില്ല.

നൂറ് നോട്ട് വരെ എണ്ണുന്നതിന് കേരളത്തില്‍ കൂലി ഈടാക്കുന്നില്ല. അതിന് മുകളില്‍ നോട്ടുകള്‍ എണ്ണുമ്പോളാണ് കൂലി ഏര്‍പ്പെടുത്തുന്നത്. എണ്ണല്‍കൂലി തത്സമയം അക്കൗണ്ടില്‍ നിന്ന് ഈടാക്കുന്ന സോഫ്റ്റ് വെയറാണ് പ്രയോജപ്പെടുത്തിയിരിക്കുന്നത്. നൂറിന് മുകളില്‍ ഓരോ നോട്ടിനും 10രൂപയാണ് ചാര്‍ജ്ജ്. നൂറിന് മുകളില്‍ നോട്ടുണ്ടെങ്കില്‍ ആദ്യ നോട്ട് മുതല്‍ ചാര്‍ജ്ജ് ഈടാക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More