സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സര്‍ക്കുലര്‍ കത്തിച്ചത് അപലപനീയം; ഡോ പോള്‍ കരേടന്‍

karedan

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സര്‍ക്കുലര്‍ കത്തിച്ചത് അപലപനീയമാണെന്ന് ഡോ പോള്‍ കരേടന്‍. സീറോ മലബാര്‍ സഭയിലെ എല്ലാ പള്ളികളിലും ഞായറാഴ്ച കുര്‍ബാനയുള്ള സ്ഥാപനങ്ങളിലും ജനുവരി 20നു വായിക്കാനായി നല്‍കിയ  ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലറാണ് കത്തിച്ചത്.
എറണാകുളം-അങ്കമാലി മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിനു സമീപത്താണ് സംഭവം. പ്രകോപനപരമായ ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top