Advertisement

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ കൊച്ചിയിലെത്തിച്ചു

January 21, 2019
Google News 0 minutes Read
nisham

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ കൊച്ചിയിലെത്തിച്ചു. കൊച്ചിയിലുള്ള മാതാവിനെ കാണാൻ മൂന്ന് ദിവസത്തേക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടർന്നാണ് നിഷാമിനെ കൊച്ചിയില്‍ എത്തിച്ചത്.  ഇന്നലെ രാത്രിയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും എറണാകുളം സബ്ജെയിലിൽ എത്തിച്ചത്. രാവിലെ കലൂരിലുള്ള ഫ്ലാറ്റിലേക്ക് കൊണ്ടു പോയി. രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ നിഷാമിന് മാതാവിനൊപ്പം ഫ്ലാറ്റില്‍ ചിലവഴിക്കാം. അഞ്ച് മണിക്ക് ശേഷം തിരിച്ച് എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം. മാതാവിനെ അല്ലാതെ മറ്റാരെയും കാണരുതെന്ന ഉപാധിയോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here