‘കീപ് കാം ആന്റ് ട്രസ്റ്റ് നമോ’;റാഫേൽ കരാറിന് പിന്നിലെ ‘വസ്തുതകൾ’ വിശദീകരിച്ച് ഒരു വിവാഹ ക്ഷണക്കത്ത്

വ്യത്യസ്തമായി വിവാഹ ക്ഷണക്കത്തുകൾ ഒരുക്കുക എന്നത് ഇന്ന് വിവാഹവീടുകളിൽ ഒരു ചർച്ചാ വിഷയം തന്നെയാണ്. മുമ്പ് അനുഷ്‌കയുടെ വിവാഹ ക്ഷണക്കത്ത് മുതൽ ഇഷാ അംബാനിയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന വിവാഹ ക്ഷണക്കത്ത് വരെ ചർച്ചയായിരുന്നു. എന്നാൽ ഇന്ന് ഗുജറാത്തിലെ ഒരു സാധാരണ ദമ്പതികളുടെ വിവാഹ ക്ഷണക്കത്ത് ചർച്ചയാകുന്നത് അതിന് പിന്നിലെ രാഷ്ട്രീയ അജണ്ഡകളുടെ പേരിലാണ്.
Read More : ഇതാണ് ഇഷാ അംബാനിയുടെ മൂന്ന് ലക്ഷം വിലമതിക്കുന്ന വിവാഹ ക്ഷണക്കത്ത് ! അകത്തുള്ളത്…
റാഫേൽ വിവാദത്തിൽ എൻഡിഎയെ പിന്തുണച്ചുകൊണ്ട് സ്വന്തം വിവാഹ ക്ഷണക്കത്തിന് പിന്നിൽ ‘റാഫേൽ കരാറിനെ കുറിച്ചുള്ള ചില വസ്തുതകൾ’ എന്ന തലക്കെട്ടോടെ കൊടുത്തിരിക്കുന്ന കുറിപ്പാണ് ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. യുവരാജ് പൊഖാർന-സാക്ഷി അഗർവാൾ എന്നിവരുടെ വിവാഹക്ഷണക്കത്തിന് പിന്നിലാണ് ഇത്തരത്തിൽ ഒരു കുറിപ്പ്.
ഇനി കത്തിൽ പറഞ്ഞതുപ്രകാരമുള്ള ആ ‘വസ്തുതകൾ’ എന്തെന്ന് കാണാം :
- ഒരു വിഡ്ഢി പോലും സാധാരണ എയർക്രാഫ്റ്റും ആയുധമായി ഉപയോഗിക്കുന്ന ജെറ്റ് വിമാനവും തമ്മിൽ താരതമ്യം ചെയ്യില്ല.
- കരാറിന് ശേഷമുള്ള വാർത്താ കുറിപ്പിൽ അതൊരു ഇന്റർ-ഗവൺമെന്റൽ കരാർ ആണെന്ന് പറയുന്നു. യുപിഎ കാലഘട്ടത്തിൽ ഉറപ്പിച്ചതിനേക്കാൾ കുറവ് തുകയ്ക്കാണ് എൻഡിഎ കാലത്ത് ജെറ്റ് വാങ്ങിയിരിക്കുന്നത്.
- 1.30 ലക്ഷം കോടി രൂപയുടേതാണ് കരാർ ന്നൊണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ 2005 ൽ യുപിഎ തന്നെ ഇന്ത്യയുടെ ഓഫ്‌സെറ്റ് പാർട്ണർമാർക്ക് മൊത്തം ജോലിയുടെ 30-150 ശതമാനം വരെ കിട്ടണമെന്ന് തീരുമാനിച്ചിരുന്നു. മൊത്തം കരാർ തുക 58,000 കോടിയായ സ്ഥിതിക്ക് എല്ലാം കിഴിച്ച് ബാക്കി 29,000 കോടി രൂപയാണ് വരുന്നത്. ദസോൾ്ടട് പറഞ്ഞ് പത്ത് വർഷംകൊണ്ട് 8000 കോടി രൂപയാകും എന്നാണ്. പിന്നെങ്ങനെയാണ് 1.30 ലക്ഷം കോടി രൂപ വരുന്നത് ?
- ഡിആർഡിഒ, ടാറ്റ്, മഹീന്ദ്ര, ഗോദ്്രേജ് തുടങ്ങി 72 കമ്പനികൾക്കാണ് ഓഫ്‌സെറ്റ് നൽകിയിരിക്കുന്നത്. ഇതിൽ എച്ചഎഎൽ ഇല്ല.
- 74 ചർച്ചകളാണ് പാനൽ നടത്തിയത്. ഇതെല്ലാം സുപ്രീംകോടതിയിൽ സമർപ്പിക്കുകയും കോടതി തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
- 11 വർഷമാണ് യുപിഎ കാലത്ത് ജെറ്റുകൾ ഡെലിവെറി ചെയ്യാനുള്ള സമയമായി അനുവദിച്ചത്. അപ്പോൾ പിന്നെ 2016 ൽ ഒപ്പുവെച്ച് കരാറിൽ 2018 ൽ എങ്ങനെയാണ് ജെറ്റ് വിമാനങ്ങൾ വരിക ?
- ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രൂൺ റിലയൻസാണ് ഓഫ്‌സെറ്റ് പാർട്ട്‌നറെന്ന് പറഞ്ഞിരുന്നതായി രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാൽ ഫ്രഞ്ച് സർക്കാർ ഇത് തെറ്റാണെന്ന് പിന്നീട് പറഞ്ഞു.
കത്ത് വൈറലായതോടെ ദമ്പതികൾക്ക് ആശംസയോകി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘ പോഖറാന കുടുംബത്തിന് ഹൃദയംനിറഞ്ഞ ആശംസകൾ. വിവാഹ ക്ഷണക്കത്തിലെ പ്രത്യേകത ഞാൻ ശ്രദ്ധിച്ചു. കത്തിലെ കാര്യങ്ങൾ രാജ്യത്തോടുള്ള നിങ്ങളുടെ സ്‌നേഹമാണ് കാണിക്കുന്നത്. രാജ്യ്തതിനായി കൂടുതൽ പ്രവൃത്തിക്കാൻ ഇതെനിക്ക് പ്രചോദനമാകുന്നു’- ജനുവരി 17 ന് പോഖറാനയ്ക്ക് ഇമെയിൽ വഴി ലഭിച്ച കത്തിൽ മോദി കുറിച്ചു.
Read More : റാഫേൽ ഇടപാട്; സിഎജി റിപ്പോർട്ട് തയ്യാറായി
ജനുവരി 22നാണ് വിവാഹം. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് ചെയ്യണമെന്നും ദമ്പതികൾ കത്തിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
मङ्गलम् भगवान विष्णुः, मङ्गलम् गरुड़ध्वजः।
मङ्गलम् पुण्डरी काक्षः, मङ्गलाय तनो हरिः॥
एक हिंदुस्तानी की शादी है,ज़रूर से आइएगा, खाइएगा और आशीर्वाद के तौर पर २०१९ में मोदी जी को वोट दीजिएगा। #NamoAgain #NaMoAgain #VijayLaksh2019 #ModiOnceMore #ModiFor2019 @rishibagree @DrGPradhan pic.twitter.com/g3Pvg1QbSK— ?? ?????? ???????? (@i_m_yuvraj) January 12, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here