ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (24-01-2019)

1. ശബരിമല സമരത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം. ബിഡിജെഎസിന് നാല് സീറ്റുകള്‍ നല്‍കാന്‍ ധാരണയായി.
Read Also: ശബരിമലയെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം; ബിഡിജെഎസിന് നാല് സീറ്റുകള്‍
2. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ ആക്കണമെന്നാണ് ശുപാര്‍ശ. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഘടന മാറ്റണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.
Read Also: സംസ്ഥാനത്ത് വിദ്യാഭ്യാസ രീതി മാറുന്നു; അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍
3. ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിച്ച് വാങ്ങണമെന്ന് ഇകെ സുന്നി മുഖപത്രം. വെല്ലുവിളി ഏറ്റെടുക്കാനും സമവായ ശൈലി അവസാനിപ്പിച്ച് ലീഗ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാനും ലീഗ് തയാറാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
4. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു.
5. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്.
Read Also: ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി; മത്സരിക്കാനില്ലെന്ന് ചെന്നിത്തല
6. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ സിപിഎം സംരക്ഷിക്കുകയാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. കെ.ടി ജലീല്‍ കോടിയേരിയെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് സംരക്ഷണം സാധ്യമാക്കുന്നതെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Read Also: ബന്ധുനിയമന വിവാദം; ജലീല്‍ സിപിഎമ്മിനെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ ഫിറോസ്
7. തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.
Read Also: ‘ബാലറ്റ് പേപ്പറിലേക്ക് മാറില്ല’; നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
8. ഹാരിസൺ തോട്ടങ്ങളിൽ നിന്നും കരം പിരിക്കാനുള്ള റവന്യൂ സെക്രട്ടറിയുടെ നീക്കത്തിന് മന്ത്രിയുടെ പൂട്ട് .ഇതു സംബന്ധിച്ച ഫയൽ മന്ത്രിസഭാ യോഗത്തിൽ വെയ്ക്കാൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ വിസമ്മതിച്ചു.
9. രഞ്ജി ട്രോഫി സെമി ഫൈനലില്‍ വിദര്‍ഭക്കെതിരെ ആദ്യ ഇന്നിംങ്സില്‍ കേരളത്തിന് ബാറ്റിംങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ കേരളം 28.4 ഓവറില്‍ വെറും 106 റണ്‍സില്‍ ഓള്‍ ഔട്ടായി.
Read Also: ഉമേഷ് യാദവിന് മുന്‍പില്‍ അടിയറവ് പറഞ്ഞ് കേരളം; 106 ന് എല്ലാവരും പുറത്ത്
10. ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് നാല് നില കെട്ടിടം തകര്‍ന്നുവീണു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
Read Also: ഹരിയാനയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; 20 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു
11. ‘ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ’ എന്ന ചോദ്യത്തിന് മനസ് തുറന്ന് ശ്രീധരന്‍പിള്ള. അധികാര രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്.
12. ലോക്‌സഭാ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് കോഴിക്കോട്ടെ സിറ്റിംഗ് എംപി എം.കെ രാഘവൻ. മണ്ഡലത്തിലെ വികസനം യുഡിഎഫിന് അനുകൂലമാകുമെന്നും എംകെ രാഘവൻ ട്വന്റി ഫോറിനോട് പറഞ്ഞു.
13. ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്. സംസ്ഥാനത്തെ 175 നിയമസഭാ സീറ്റുകളിലും 25 ലോക്‌സഭാ സീറ്റുകളിലേക്കുമായി ഒറ്റക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
Read Also: ആന്ധ്രാപ്രദേശില്‍ ടിഡിപിയുമായി സഖ്യമില്ല; കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും
14. സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം.
Read Also: സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
15. നാഗേശ്വര്‍ റാവുവിനെ ഇടക്കാല സിബിഐ ഡയറക്ടറായി നിയമിച്ചതിനെതിരെ നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എകെ സിക്രിയും പിന്‍മാറി. ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയും നേരത്തെ പിന്മാറിയിരുന്നു.
Read Also: സിബിഐ കേസ്; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് എകെ സിക്രി പിന്മാറി
16. ഐസിഐസിഐ ബാങ്ക് വായ്പ നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വീഡിയോ കോണ്‍ മേധാവി ദീപക് കൊച്ചാറിനെതിരെ സിബിഐകേസ് രജിസ്റ്റർ ചെയ്തു.
Read Also: വീഡിയോ കോണ്‍ മേധാവി ദീപക് കൊച്ചാറിനെതിരെ സിബിഐ കേസ്
17. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി
Read Also: കണ്ണൂർ മെഡിക്കൽ കോളേജിന്റെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി
18. പത്മരാജന്‍ വിടപറഞ്ഞിട്ട് 28 വര്‍ഷം
Read Also: മലയാളികളുടെ സ്വന്തം പപ്പേട്ടന്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here