കണ്ണൂർ മെഡിക്കൽ കോളേജിന്റെ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂർ മെഡിക്കൽ കോളേജിന്റെ പുനഃ പരിശോധന ഹർജി സുപ്രീം കോടതി തള്ളി. വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നൽകണം എന്ന ഉത്തരവിനെതിരെയായിരുന്നു പുനഃ പരിശോധന ഹർജി നൽകിയത്.
ജസ്റ്റിസുമാരായ അരുൺ മിശ്ര വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ച് ചേമ്പറിൽ പരിഗണിച്ച ശേഷമാണ് പുനഃ പരിശോധന ഹർജികൾ തള്ളിയത്. 2016-17 അധ്യയന വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ പണം ഇരട്ടിയായി നൽകാൻ കണ്ണൂർ മെഡിക്കൽ കോളേജിനോട് സുപ്രീകോടതി നിർദേശിച്ചിരുന്നു.
150 വിദ്യാർത്ഥികളുടെ പ്രവേശനം ചട്ട വിരുദ്ധമാണെന്ന് കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here