കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവന്‍ തന്നെ ജനവിധി തേടിയേക്കും; ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന് രാഘവന്‍

ലോക്‌സഭാ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് കോഴിക്കോട്ടെ സിറ്റിംഗ് എംപി എം.കെ രാഘവൻ. മണ്ഡലത്തിലെ വികസനം യുഡിഎഫിന് അനുകൂലമാകുമെന്നും എംകെ രാഘവൻ ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: ലൈഫ് പദ്ധതി; മുടങ്ങിക്കിടന്ന 49,482 വീടുകള്‍ പൂര്‍ത്തിയായി
കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ മൂന്നാം ഊഴത്തിന് എം.കെ രാഘവൻ തന്നെയാണ് അനുയോജ്യനെന്ന് കോഴിക്കോട് ഡിസിസി വ്യക്തമാക്കിയെങ്കിലും ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നാണ് എം.കെ രാഘവന്റെ പ്രതികരണം. മണ്ഡലത്തിൽ കൊണ്ടുവന്ന കേന്ദ്ര പദ്ധതികളും വികസനവും യുഡിഎഫിന് അനുകൂലമാകുമെന്ന് എം കെ രാഘവൻ പറഞ്ഞു.
Read Also: കേരളാ കോണ്‍ഗ്രസിനെ പൂട്ടാന്‍ കോട്ടയം മണ്ഡലത്തില്‍ നേരിട്ട് മത്സരിക്കാനൊരുങ്ങി സിപിഎം
ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മണ്ഡലത്തിലെ യുഡിഎഫ് യോഗങ്ങളിൽ എം.കെ രാഘവൻ സജീവമാണ്. 2009 ൽ 838 ന്റെ ഭൂരിപക്ഷത്തിനും 2014ൽ 16,883 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംകെ രാഘവൻ പാർലമെന്റിലെത്തിയത്. മണ്ഡലം സിപിഎമ്മിന് അനുകൂലമാണെങ്കിലും രാഷ്ട്രീയത്തിനതീതമായ വോട്ടുകളിലാണ് എംകെ രാഘവന്റെ പ്രതീക്ഷ. മണ്ഡലത്തിൽ മൂന്നാംമൂഴത്തിനിറങ്ങുന്ന എംകെ രാഘവനെതിരെ കരുത്തനായ സ്ഥാനാർത്ഥികൾക്കായുള്ള ചർച്ചകൾ ഇടതുമുന്നണിയിലും ബിജെപിയിലും സജീവമായി ആരംഭിച്ചുകഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here