Advertisement

സഭ വീണ്ടും വിശദീകരണം ചോദിച്ചതിന് പിന്നാലെ പൊതുവേദികളിൽ സജീവമായി ലൂസി കളപ്പുരയ്ക്കല്‍

January 25, 2019
Google News 0 minutes Read
lucy

സഭ വീണ്ടും വിശദീകരണം ചോദിച്ചതിന് പിന്നാലെ പൊതുവേദികളിൽ കൂടുതൽ സജീവമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. പാലക്കാട് വിക്ടോറിയ കോളേജിൽ നടന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയ സിസ്റ്റർ ലൂസി നിലപാടുകൾ ആവർത്തിച്ചു. കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെ രണ്ടാം തവണയും സഭ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് ഉറച്ച നിലപാടുകളുമായി സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വീണ്ടും രംഗത്തെത്തിയത്. സ്ത്രീശാക്തീകരണത്തിന്റെ നാളുകളാണ് ഇനി. ശബരിമല സ്ത്രീ പ്രവേശനം ഇതിന് ഉദാഹരണമാണെന്നും സിസ്റ്റർ ലൂസി പറഞ്ഞു. പോലീസ് സുരക്ഷയില്ലാതെ സ്ത്രീകളില്‍ ആഗ്രഹം ഉള്ളവര്‍ക്ക് സന്നിധാനത്ത് എത്താന്‍ സാധിക്കണം.

ആർപ്പോ ആർത്തവം പോലുളള പരിപാടികൾ സമൂഹത്തിലെ അസമത്വത്തിനെതിരെയുളള ചൂണ്ടുവിരലാണെന്നും സിസ്റ്റർ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തതിനെയും സിസ്റ്റർ ലൂസി ന്യായീകരിച്ചു. വിക്ടോറിയ കോളേജിലെ വനിത വികസന സെൽ ആണ് നവോത്ഥാന കേരളത്തിലെ സ്ത്രീ അവസ്ഥകൾ എന്ന വിഷയത്തിൽ സംവാദം ഒരുക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here