ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാല്‍- ദ്യോക്കോവിച്ച് ഫൈനല്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിള്‍സ് ഫൈനലില്‍ റാഫേല്‍ നദാലും നൊവാക് ദ്യോക്കോവിച്ചും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനല്‍. സെമിയില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് പൗളിയെ കീഴടക്കിയാണ് ലോക ഒന്നാം നമ്പര്‍ താരം ദ്യോക്കോവിച്ച് ഫൈനലില്‍ എത്തിയത്. സ്‌ക്കോര്‍: 6-0, 6-2, 6-2.
നേരത്തെ ഗ്രീക്ക് താരം സിറ്റ്‌സിപാസിനെ സെമിയില്‍ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. ശനിയാഴ്ച വനിതകളുടെ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ നവോമി ഒസക്കയും ചെക്ക് റിപ്പബ്‌ളിക്കന്‍ താരം പെട്രോ ക്വിറ്റോവയും തമ്മിലാണ് മത്സരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here