Advertisement

പാര്‍ട്ടി ഓഫീസ് റെയ്ഡ്; ചൈത്രയുടേത് പബ്ലിസിറ്റി സ്റ്റണ്ടെന്ന് ഡിവൈഎഫ്‌ഐ

January 28, 2019
Google News 0 minutes Read

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ. ചൈത്രയുടേത് വെറും പബ്ലിസിറ്റിക്കു വേണ്ടിയുള്ള നടപടിയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു. ഇതിനു പിന്നില്‍ ചിലരുടെ പി.ആര്‍ ബുദ്ധിയുണ്ടെന്നും റഹീം ആരോപിച്ചു.

സി.സി.ടി.വി ദൃശ്യങ്ങളില്‍ ഓഫീസിലേക്ക് അവര്‍ കയറുകയും പെട്ടന്ന് തന്നെ ഇറങ്ങുന്നതുമാണ് കാണുന്നത്. കയറിയെന്ന് വരുത്തി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. ജില്ലാ കമ്മിറ്റി  ഓഫീസില്‍ താഴത്തെ ഫ്‌ളോറില്‍ മാത്രം രണ്ട് മുറികളുണ്ട്, കിച്ചണുണ്ട്, ഡൈനിംഗ് ഹാളുണ്ട്. അവിടെയൊന്നും അവര്‍ എന്ത് കൊണ്ട് തിരച്ചില്‍ നടത്തിയില്ല. സ്‌റ്റെപ്പ് കയറി മുകളിലെത്തി അവിടെയും തിരച്ചില്‍ നടത്തുയില്ല. പ്രതികള്‍ അവിടെ ഉണ്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് ഒഫീസര്‍ അവിടെയൊന്നും തിരച്ചില്‍ നടത്താത്തത്. ഒളിച്ചിരിക്കുന്നയാളാണെങ്കില്‍ ഓഫീസിന്റെ റിസപ്ഷനില്‍ കസേരയിട്ടിരിക്കില്ലല്ലോ. പ്രതിയെ പിടിക്കണമെന്ന ഉദ്ദേശം അവര്‍ക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ എന്തു കൊണ്ട് തിരച്ചില്‍ നടത്തിയില്ല’ റഹീം ചോദിച്ചു.

ഒഴിവാക്കാനാകാത്ത അസാധാരണ സംഭവങ്ങളില്‍ മാത്രമാണ് പാര്‍ട്ടി ഓഫീസുകളില്‍ റൈയ്ഡ് നടത്താറുള്ളത്. ഇവിടെ ഒഴിവാക്കാനാകാത്ത എന്ത് അസാധാരണ വിഷയമാണ് ഉണ്ടായതെന്നും റഹിം കൂട്ടിച്ചേര്‍ത്തു.

പോക്‌സോ കേസുമായി അറസ്റ്റിലായവര്‍ക്ക് ഡി.വൈ.എഫ്.ഐയുമായി ബന്ധമില്ലെന്നും പോക്‌സോ പോലെയുള്ള ഒരു കേസില്‍ ഡി.വൈ.എഫ്.ഐക്കാര്‍ അറസ്റ്റിലായി എന്ന് വാര്‍ത്ത കൊടുക്കുമ്പോള്‍ നിങ്ങള്‍ എന്ത് കൊണ്ടു ജില്ലാ സെക്രട്ടറിയോട് ചോദിച്ചില്ലെന്നും റഹിം ആരാഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here