പിങ്കിന്റെ തമിഴ് പതിപ്പില്‍ നസ്രിയയില്ല

nazriya

പിങ്കിന്‍റെ തമിഴ് റീമേക്കില്‍ നസ്രിയ ഇല്ല. വിദ്യാ ബാലനും നസ്രിയയും ചിത്രത്തില്‍ അഭിനയിക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. വിദ്യാ ബാലനും ശ്രദ്ധ ശ്രീനാഥുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. അജിത്താണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ബോളിവുഡില്‍ അമിതാബ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് അജിത് അവതരിപ്പിക്കുന്നത്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top