Advertisement

കാശ്മീരില്‍ പോലീസ് സ്‌റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം

January 31, 2019
Google News 0 minutes Read

ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ഷൈര്‍ബാഗ് പോലീസ് സ്‌റ്റേഷനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ നാല് പരിസരവാസികള്‍ക്കും രണ്ട് സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ പ്രദേശവാസികളില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ദക്ഷിണ കാശ്മീരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് പോലീസ് സ്‌റ്റേഷനു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണമുണ്ടാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here