‘നമ്പി നാരായണന്‍ അംഗീകരിക്കപ്പെട്ടത് ബ്രാഹ്മണകുടുംബത്തിലെ ആളായതിനാല്‍’; ഫിറോസിന്റെ വിവാദ പരാമര്‍ശം (വീഡിയോ)

pk firoz controversial statement

നമ്പി നാരായണനെതിരെ വിവാദ പരാമര്‍ശവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. നമ്പി നാരായണന്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍പ്പെട്ടയാളായതിനാലാണ് അംഗീകാരം ലഭിക്കുന്നതെന്നാണ് പി കെ ഫിറോസിന്റെ പ്രസ്താവന. നമ്പി നാരായണന് ലഭിച്ച എല്ലാ അംഗീകാരങ്ങളും സ്വാഗതം ചെയ്യുന്നു .

എട്ട് ആഴ്ചക്കുള്ളില്‍ കോടതി കൊടുക്കാന്‍ പറഞ്ഞ 50 ലക്ഷം രൂപ നഷ്ടപരിഹാരം ഒരാഴ്ച്ചക്കുള്ളിലാണ് കേരള സര്‍ക്കാര്‍ നല്‍കിയത് . നമ്പി നാരായണന് കിട്ടുന്ന അംഗീകാരം എന്തുകൊണ്ട് ഇല്ലാത്ത കേസുകളില്‍ പെട്ട് ജയിലില്‍ കിടന്ന് പിന്നീട് കോടതി വെറുതെ വിട്ട് തിരിച്ചെത്തുന്ന ദളിതനും, ആദിവാസിക്കും, മുസ്ലീമിനും കിട്ടുന്നില്ലെന്നും ഫിറോസ് ചോദിച്ചു . കണ്ണൂരില്‍ യൂത്ത് ലീഗ് നടത്തിയ ഹെഡ്‌പോസ്റ്റ് ഓഫീസ് മാര്‍ച്ചിനിടെയായിരുന്നു ഫിറോസിന്റെ വിവാദ പ്രസംഗം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top