Advertisement

ക്ഷേമ പെന്‍ഷന്‍ തുക വീണ്ടും വര്‍ധിപ്പിച്ചു

January 31, 2019
Google News 0 minutes Read

ക്ഷേമ പെന്‍ഷന്‍ തുക വീണ്ടും വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 100 രൂപയാണ് ക്ഷേമ പെന്‍ഷനില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലും 100 രൂപ വര്‍ധിപ്പിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് ക്ഷേമ പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തിയത്. കഴിഞ്ഞ ബജറ്റില്‍ 100 രൂപ വര്‍ധിപ്പിച്ച് ഇത് 1,100 രൂപയാക്കി. ഇപ്പോള്‍ വീണ്ടും 100 രൂപ വര്‍ധിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി കൂടി അധികം അനുവദിച്ചു. വികലാംഗ പെന്‍ഷന് 500 കോടി വകയിരുത്തും. അഞ്ച് വര്‍ഷം കൊണ്ട് ക്ഷേമപെന്‍ഷന്‍ 1,500 രൂപയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here