Advertisement

തിയറ്ററില്‍ നേരിട്ടെത്തി ജയറാം; ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ആഘോഷം

February 3, 2019
Google News 1 minute Read

രണ്ടാം വരവ് ആരാധകര്‍ക്കൊപ്പം ആഘോഷമാക്കി നടന്‍ ജയറാം. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം ‘ലോനപ്പന്റെ മാമ്മോദീസ’ യുടെ പ്രമോഷന് വേണ്ടിയാണ് തിയറ്ററില്‍ ജയറാം നേരിട്ടെത്തിയത്. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ചിത്രത്തിന് നല്‍കുന്ന പ്രോത്സാഹനത്തിന് നന്ദി പറഞ്ഞുമാണ് താരം മടങ്ങിയത്.

Read More:ജീത്തു ജോസഫ് ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നു

ജയറാമിന്റെ വരവ് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ആരാധകര്‍ക്ക് മുമ്പില്‍ നേരിട്ടെത്തി സന്തോഷം പങ്കുവയ്ക്കാന്‍ സാധിച്ചത് മഹാഭാഗ്യമാണെന്നും ജയറാം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here