ഡോ. എന്‍ ജയദേവന്റെ സ്മരണയ്ക്കായി എസ്എന്‍ കോളേജില്‍ പ്രസംഗമത്സരം
February 4, 2019
0 minutes Read
എസ് എന്‍ കോളേജില്‍ സംസ്ഥാനതല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കൊല്ലം എസ് എന്‍ കോളേജിലെ അധ്യാപകന്‍ ഡോഎന്‍ ജയദേവന്റെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് സംസ്ഥാന തല പ്രസംഗമത്സരം.
കോളേജിലെ തന്നെ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റേയും ഡോ. എന്‍ ജയദേവന്‍ ഫൗണ്ടേഷന്റേയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ആറിന് കോളേജ് സെമിനാര്‍ ഹാളില്‍ രാവിലെ പത്ത് മണിയ്ക്കാണ് മത്സരം നടക്കുക. പതിനായിരം രൂപയാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 7500, 5000രൂപയും സമ്മാനമായി ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9446291643, 9961114527 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement