Advertisement

ക്യാന്‍സറിന് എന്നെ കിട്ടിയില്ല; മംമ്തയുടെ 10 ഇയര്‍ ചലഞ്ച് ചിത്രങ്ങള്‍ വൈറലാകുന്നു

February 4, 2019
Google News 1 minute Read

ലോക കാന്‍സര്‍ ദിനത്തില്‍ നടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച 10 ഇയര്‍ ചലഞ്ച് ചിത്രങ്ങള്‍ വൈറലാകുന്നു. കാന്‍സര്‍ ബാധിച്ച് തല മുണ്ഡനം ചെയ്തപ്പോഴുള്ള ചിത്രവും പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ശുഭാപ്തിവിശ്വാസം നിറഞ്ഞ കുറിപ്പും താരം പങ്കുവെയ്ക്കുന്നു.

‘ഇന്ന് ലോക കാന്‍സര്‍ ദിനം. എന്റെ 10 ഇയര്‍ ചലഞ്ചിന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഈ ദിവസം വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല’. എന്റെ ജീവിതം മാറ്റിമറിച്ച് വര്‍ഷമാണ് 2009. എനിക്കും എന്റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു. ധൈര്യപൂര്‍വ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു.

Read Moreഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമില്ല; മംമ്ത മോഹന്‍ദാസ്

ശുഭാപ്തി വിശ്വാസത്തോടെ ഇത്രയും വര്‍ഷം മുന്നോട്ട് പോകുന്നത് പ്രയാസമേറിയതായിരുന്നു. എന്നാല്‍ എനിക്കതിന് സാധിച്ചു. അതിന് കാരണം കുറച്ചുപേരാണ്. ആദ്യമായി ഞാനെന്റെ അച്ഛനോടും അമ്മയോടും നന്ദിപറയുന്നു. സഹോദരസ്‌നേഹം തന്ന എന്റെ ചില കസിന്‍സ്, ഞാന്‍ ശരിക്കും ആരോഗ്യവതിയാണോ അതോ അഭിനയിക്കുകയാണോ എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍. എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍. അവര്‍ എനിക്ക് തന്നെ അവസരങ്ങള്‍. എല്ലാം ഈ സമയം ഞാന്‍ ഓര്‍ക്കുന്നു മംമ്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here