ആനന്ദ് തൽതുംദേ യുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു

ദളിത് ചിന്തകന്‍ ആനന്ദ് തൽതുംദേ നല്‍കിയ മുന്‍കുർ ജാമ്യാപേക്ഷ മുബൈ ഹൈക്കോടതി ഫെബ്രുവരി 11ലേക്ക് മാറ്റിവച്ചു. ഫെബ്രുവരി 11 വരെ ആറസ്റ്റ് നടപടികള്‍ ഉണ്ടാകരതെന്ന് കോടതി നിർദേശം നല്‍കി.
ഹൈക്കോടതി വിധി ആനന്ദിനെ ഫെബ്രുവരി 12 വരെ ആറസ്റ്റ് ചെയ്യരുതെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാത്തിലാണ്. കോടതി ഉത്തരവ് പാലിക്കാതെ അറസ്റ്റ് ചെയ്തത പൂനെ പോലീസിന്‍റെ നീക്കം വിവാദമായിരുന്നു. പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് കീഴ് കോടതി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് റദ്ദ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
ഭീമ കൊറോഗാവ് യുദ്ധ അനുസ്മരണ പരിപാടിയില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയർത്തി കലാപശ്രമം നടത്തിയെന്നതാണ് ആനന്ദിനെതിര പോലീസ് ആരോപിക്കുന്ന കുറ്റം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here