ആദ്യ ട്വന്റി 20 യില്‍ കിവീസിനു കീഴടങ്ങി ഇന്ത്യ; 80 റണ്‍സിന്റെ തോല്‍വി

ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 80 റണ്‍സിനാണ് കിവീസ് ഇന്ത്യയെ കീഴടക്കിയത.് ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന കൂറ്റന്‍സ്‌ക്കോറാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 54 പന്തില്‍ നിന്നും 84 റണ്‍സ് അടിച്ചുകൂട്ടിയ ടിം സീഫര്‍ട്ടിന്റെ മികവിലാണ് ന്യൂസീലന്‍ഡ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
മണ്‍റോ(34), വില്ല്യംസണ്‍ (34) എന്നിവരും കിവീസ് സ്‌ക്കോര്‍ ബോര്‍ഡ് ഉയര്‍ത്തുന്നതില്‍ പങ്കുവഹിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 18 റണ്‍സ് എടുക്കുന്നതിനിടെ രോഹിത്ശര്‍മ്മയിലൂടെ ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍ മാത്രമായിരുന്നു രോഹിതിന്റെ സമ്പാദ്യം. തുടര്‍ന്ന് ധവാനും വിജയ് ശങ്കറും ചേര്‍ന്ന് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും സ്‌ക്കോര്‍ 50 കടന്നതിനു പിന്നാലെ ഇന്ത്യയുടെ രണ്ടാം വിക്കറ്റും വീണു.
തുടര്‍ന്ന് തുടര്‍ച്ചയായ വിക്കറ്റ് നഷ്ടമാണ് ഇന്ത്യ നേരിട്ടത്. നാലു പേര്‍ക്കു മാത്രമേ രണ്ടക്കം തികയ്ക്കാനായുള്ളു. 39 റണ്‍സെടുത്ത മഹേന്ദ്രസിങ് ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കിവീസ് നിരയില്‍ ടിം സൗത്തി 3 വിക്കറ്റും ഫെര്‍ഗൂസന്‍, സാന്റ്‌നര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here