Advertisement

ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിനു പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രന്‍

February 6, 2019
0 minutes Read

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ബോര്‍ഡ് നിലപാട് മാറ്റിയതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രന്‍. മുന്‍ നിലപാടില്‍ നിന്നും നൂറ് ശതമാനവും വിരുദ്ധമായ നിലപാടാണ് ദേവസ്വം ബോര്‍ഡ് ഇന്ന് കോടതിയില്‍ അറിയിച്ചത്.

ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ്. ആരില്‍ നിന്നോ അച്ചാരം വാങ്ങി ശബരിമലയെ തകര്‍ക്കുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.വിധി എന്താണെങ്കിലും അംഗീകരിക്കാമെന്നാണ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ പുന:പരിശോധനയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement