Advertisement

കാണികള്‍ക്കിടയിലേക്ക് സിനിമാ സ്റ്റൈലില്‍ എടുത്തുചാടി രണ്‍വീര്‍ സിങ്; തലയിടിച്ചുവീണ് ആരാധികയ്ക്ക് പരിക്ക്

February 6, 2019
Google News 22 minutes Read

കാണികള്‍ക്കിടയിലേക്ക് സിനിമാ സ്‌റ്റൈലില്‍ എടുത്തുചാടി നടന്‍ രണ്‍വീര്‍ സിങ്. ചാട്ടം പിഴച്ചതോടെ കൂടിനിന്ന ആരാധകരില്‍ ചിലര്‍ക്ക് പരിക്കേറ്റു. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയിലായിരുന്നു രണ്‍വീറിന്റെ കളി കൈവിട്ടുപോയത്. തലയിടിച്ചു നിലത്തുവീണ യുവതിക്ക് സാരമായി പരിക്കേറ്റു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രണ്‍വീറിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla) on

ലാക്‌മേ ഫാഷന്‍ വീക്കിലായിരുന്നു ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം രണ്‍വീര്‍ പങ്കെടുത്തത്. പ്രടകനം കഴിഞ്ഞ് കാണികള്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായി രണ്‍വീര്‍ എടുത്തു ചാടുകയായിരുന്നു. പെട്ടെന്നുണ്ടായ ചാട്ടമായതുകൊണ്ട് കാണികള്‍ക്ക് രണ്‍വീറിനെ പിടിക്കാന്‍ സാധിച്ചില്ല. ആളുകള്‍ തിക്കിത്തിരക്കിയതോടെ പലര്‍ക്കും പരിക്കേറ്റു. തലയിടിച്ചുവീണ യുവതിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here