ഫ്രാങ്കോ മുളയ്ക്കലിനതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ മാറ്റാനുള്ള നീക്കത്തിനെതിരെ നാളെ കോട്ടയത്ത് കണ്‍വെന്‍ഷന്‍

ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനതിരെ സമരം നയിച്ച കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പായി തുടരാന്‍ അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കണ്‍വെന്‍ഷന്‍.
ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിമര്‍ശിച്ച് സിസ്റ്റര്‍ ഗ്രേസ്
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം തിരുനക്കരയിലെ പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്താണ് പരിപാടി. പ്രശ്‌നത്തില്‍ ജനപിന്തുണ ഉറപ്പാക്കാനായി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങാനാണ് സേവ് ഔര്‍ സിസ്റ്റേഴ്‌സ് സമിതിയുടെ തീരുമാനം.
കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍മാരായ അനുപമ, ജോസഫൈന്‍, ആല്‍ഫി, നീന റോസ് എന്നിവരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിക്കൊണ്ടാണ് രൂപതയുടെ നിര്‍ദ്ദേശം വന്നത്. എന്നാല്‍ ഇതിനു വഴങ്ങാതെ മഠത്തില്‍ തുടര്‍ന്ന ഇവര്‍ക്ക് വീണ്ടും താക്കീതുകള്‍ ലഭിച്ചതോടെയാണ് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. കന്യാസ്തീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ സംരക്ഷിക്കാന്‍ രൂപത തയ്യാറാകണം എന്നതാണ് പ്രധാന ആവശ്യം.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റി
അഞ്ച് പേരെയും വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയിരുന്നത്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ സിസ്റ്റര്‍ റജീന കടംതോട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്. സഭാനിയമങ്ങള്‍ പാലിക്കേണ്ടത് കന്യാസ്ത്രീകളുടെ ബാധ്യതയാണെന്നും പരസ്യ സമരം സഭാ ചടങ്ങളുടെ ലംഘനമാണെന്നും കാണിച്ചാണ് ഉത്തവിറക്കിയത്. കേരളത്തിന് പുറത്തേക്കായിരുന്നു സ്ഥലം മാറ്റം. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയിരുന്നത്. ഇത് പ്രതികാര നടപടിയാണെന്ന് കാണിച്ച് കന്യാസ്ത്രീകള്‍ രംഗത്ത് എത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here