സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

സൗദിയിലെ അല്‍ഹസ്സയില്‍ ഹറദ് എന്ന സ്ഥലത്ത് പെട്രോള്‍ പമ്പിനടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.
ഇവര്‍ എക്‌സല്‍ എഞ്ചിനീയറിങ് കമ്പനിയിലെ ജോലിക്കാരാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെ മുവരും ഫിറോസ്ഖാന്റെ സുഹൃത്ത് നാസറിന്റെ നിസാന്‍ വാഹനത്തില്‍ റിഗ്ഗിലേക്ക് പുറപ്പെട്ടതായിരുന്നു.
Read More:സൗദിയില്‍ വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായി റിപ്പോര്ട്ട്
ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. മൂന്നുപേരുടെയും മൃതദേഹം അല്‍ അഹ്‌സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. അപകടവിവരം അറിഞ്ഞ് ഫിറോസ്ഖാന്റെ സ്‌പോണ്‍സര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here