കര്‍ണാടകയില്‍ എംഎല്‍എമാര്‍ക്ക് 10 കോടി രൂപ വീതം വാഗ്ദാനം; യെദ്യൂരപ്പയ്ക്കെതിരെ കോണ്‍ഗ്രസ്

മുന്‍മുഖ്യമന്ത്രിയും കര്‍ണാടക ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ ബി എസ് യെദ്യൂരപ്പ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് പത്ത് കോടി രൂപ വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിലപേശി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പതിനെട്ട് എംഎല്‍എ മാര്‍ക്കുമായി 200 കോടി വാഗ്ദാനം ചെയ്തതായാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് കേട്ട വാര്‍ത്ത രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. യെദ്യൂരപ്പ കോണ്‍ഗ്രസ് എം എല്‍ എമാരെ കോടികള്‍ നല്‍കി വിലപേശുന്ന ശബ്ദരേഖ കര്‍ണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കര്‍ണാടകയില്‍ ഇപ്പോള്‍ യെദ്യൂരപ്പ നടത്തുന്നത് മോദിയുടേയും അമിത് ഷാ യുടേയും ചീഞ്ഞ രാഷ്ട്രീയമാണ്. കെ.സി വേണുഗോപാല്‍ പറഞ്ഞു.
അതേ സമയം യെദ്യൂരപ്പ സ്പീക്കര്‍ക്ക് അമ്പത് ലക്ഷം വാഗ്ദാനം ചെയ്തതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. ബി ജെ പി ക്ക് എന്ത് വില കൊടുത്തും അധികാരം വേണമെന്ന ചിന്തമാത്രമാണ് ഉള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Read More: കര്‍ണാടകയില്‍ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്
എന്നാല്‍ വെള്ളിയാഴ്ച ഓപ്പറേഷന്‍ കമലയുമായി എംഎല്‍എമാരെ ചാക്കിടാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ തെളിവുകളുമായി മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകന്‍ ശരണയ്ക്ക് 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതിന്റെ എന്ന് അവകാശപ്പെടുന്ന ഓഡിയോ സംഭാഷണമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യെദ്യൂരപ്പയ്‌ക്കെതിരേ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
KC Venugopal: It (audio clips) states that BS Yeddyurappa is offering Rs 10 Cr per MLA & in his deliberation, it's clear there are 18 MLAs. Therefore it comes at the rate of around Rs 200 Cr. He's offering 12 MLAs minister post, 6 were offered chairman posts in different boards. pic.twitter.com/k837nsPOy8
— ANI (@ANI) 9 February 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here