Advertisement

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ‘അതിരൻ’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

February 16, 2019
Google News 1 minute Read
fahadh fasil athiran

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം അതിരൻ ഉടൻ ചിത്രീകരണമാരംഭിക്കും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു.

‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക് മടങ്ങി വരുന്നു. ഫഹദ് ഫാസിൽ, സായി പല്ലവി, അതുൽ കുൽക്കർണി, പ്രകാശ് രാജ്, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതിയ ടെക്‌നിഷ്യൻസിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതിരുകൾ താണ്ടി യാത്ര തുടങ്ങുന്നു, അതിരൻ. ‘ ഇതായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചിത്രത്തിന് കഥയെഴുതുന്നത് പിഎഫ് മാത്യൂസാണ്. പശ്ചാത്തല സംഗീതം ജിബ്രാൻ ആണ്. വിവേക് ആണ് കഥയും സംവിധാനവും. സെഞ്ചുറയാണ് ചിത്രം നിർമ്മിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here