Advertisement

മൈക്കിള്‍ ജാക്‌സന്റെ ചിമ്പാന്‍സി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തല്‍; ബബിള്‍സിന് നേരെ നടന്നത് കൊടിയ പീഡനം

February 16, 2019
Google News 1 minute Read

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ചിമ്പാന്‍സി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബബിള്‍സ് എന്ന് പേരിട്ട് വിളിച്ചിരുന്ന ചിമ്പാന്‍സിയെ മൈക്കിള്‍ ജാക്‌സണ്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് വിവാദമായ വെളിപ്പെടുത്തല്‍. പ്രൈമറ്റോളജിസ്റ്റായ ഡേയിം ജേയിം ഡുഡാളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ബബിള്‍സിന്റെ മുഖത്ത് മൈക്കിള്‍ ജാക്‌സണ്‍ അടിച്ചിരുന്നു. വയറ്റില്‍ ചവിട്ടിയിരുന്നതായും ഡേയിം പറയുന്നുണ്ട്. മൈക്കിള്‍ ജാക്‌സണെ കാണുമ്പോഴൊക്കെ ബബിളിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ബബിള്‍ അനുഭവിച്ച പീഡനങ്ങള്‍ക്കെല്ലാം ഉത്തരവാദി മൈക്കിള്‍ ജാക്‌സണാണെന്നും ചിമ്പാന്‍സികളെക്കുറിച്ചും മൃഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഗവേഷണം നടത്തിയ ഡേയിം പറയുന്നു. ബബിള്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവന്‍ സുന്ദരനായിരുന്നുവെന്നും ഡേയിം പറയുന്നു.

ചിമ്പാന്‍സിയെ ജാക്‌സണ്‍ ഉപദ്രവിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയായിരുന്നുവെന്ന് ജാക്‌സന്റെ സഹോദരി ലെ ടോയ ജാക്‌സന്റെ മുന്‍ ഭര്‍ത്താവ് ജാക്ക് ഗോര്‍ഡണും വെളിപ്പെടുത്തിയിരുന്നു. ബബിളിന്റെ മുഖത്ത് ജാക്‌സണ്‍ അടിച്ചിരുന്നു. വയറ്റില്‍ ചവിട്ടിയിരുന്നുവെന്നും ഗോര്‍ഡണ്‍ വ്യക്തമാക്കിയിരുന്നു.

1980 ല്‍ ആനിമല്‍ ട്രെയ്‌നറില്‍ നിന്നുമാണ് ജാക്‌സണ്‍ ബബിള്‍സിനെ ദത്തെടുത്തത്. വലുതായപ്പോള്‍ അക്രമ സ്വഭാവം കാട്ടിയ ബബിള്‍സ്, കുട്ടികളെ ഉപദ്രവിക്കുമെന്ന് കരുതിയ മൈക്കിള്‍ ജാക്‌സണ്‍ ചിമ്പാന്‍സിയെ പിന്നീട് കാലിഫോര്‍ണിയയിലെ ആനിമല്‍ ട്രെയ്‌നറിന് കൈമാറി. 2003 ല്‍ ബബിള്‍സ് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് പറയുന്നത്. ഫ്‌ളോറിഡയിലെ സെന്റര്‍ ഫോര്‍ ഏപ്‌സില്‍ കഴിയുന്ന ബബിള്‍സിന് നിലവില്‍ 35 വയസ് പ്രായമുണ്ട്.

Read more: മൈക്കിൾ ജാക്‌സൺ ഇങ്ങനെയൊരാളായിരുന്നോ!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here