‘നോട്ട് നിരോധനം കൊണ്ട് തീവ്രവാദം ഇല്ലാതാകുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു, പക്ഷെ അതുണ്ടായില്ലന്ന് ഇപ്പോൾ വ്യക്തമായി’ : സീതാരാം യെച്ചൂരി

രാജ്യത്തെ രക്ഷിക്കാൻ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് സീതാരാം യെച്ചൂരി. ഏറ്റവും ഹീനമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് മോദി പ്രയോഗിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് അടക്കുമ്പോൾ പുതിയ തന്ത്രങ്ങളുമായി മോദി എത്തുമെന്നും യെച്ചൂരി പറഞ്ഞു.
നോട്ട് നിരോധനം കൊണ്ട് തീവ്രവാദം ഇല്ലാതാകുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു, പക്ഷെ അതുണ്ടായില്ലന്ന് ഇപ്പോൾ വ്യക്തമായി. മറിച്ച് നടപടി രാജ്യത്തെ തൊഴിൽ അവസരങ്ങൾ കുറച്ചു. രാജ്യത്തെ മതനിരപേക്ഷത തകർക്കാനാണ് ബിജെപിയും ആർ എസ് എസും ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് നേതാവല്ല, നീതിയാണ് വേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Read More : പുൽവാമ ഭീകരാക്രമണം; ‘കോൺഗ്രസ് സർക്കാരിനൊപ്പം, ഈ അവസരത്തിൽ മറ്റ് ചർച്ചകൾ ഇല്ല’ : രാഹുൽ ഗാന്ധി
ഒരു വശത്ത് ബിജെപിയും മറുവശത്ത് രാജ്യത്തെ ജനങ്ങളുമാണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ബിജെപി അവലംഭിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here