കോൺഗ്രസുമായി തിരഞ്ഞെടുപ്പിന് മുൻപ് സഖ്യമുണ്ടാക്കില്ല : എച്ച്. ഡി ദേവഗൗഡ

കോൺഗ്രസുമായി തിരഞ്ഞെടുപ്പിന് മുൻപ് സഖ്യമുണ്ടാക്കില്ലെന്ന് ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി ദേവഗൗഡ. മൂന്നാം മുന്നണി സംബന്ധിച്ച് ഇപ്പോൾ ചർച്ചയില്ലെന്നും ദേവഗൗഡ പറഞ്ഞു. പാലക്കാട്ട് ജനതാദൾ എസ് സംസ്ഥാന റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ദേവഗൗഡ.
വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക പാർട്ടികൾ ശക്തി പ്രാപിക്കുമെന്ന് ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്. ഡി ദേവഗൗഡ പറഞ്ഞു. അടുത്ത സർക്കാർ രൂപീകരിക്കുന്നതിൽ പ്രാദേശിക പാർട്ടികൾ നിർണ്ണായക പങ്ക് വഹിക്കും.
Read More : ‘ദേവഗൗഡ ഉടൻ മരിക്കും’; ബി.ജെ.പി നേതാവിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്
കോൺഗ്രസുമായി തിരഞ്ഞെടുപ്പിന് മുൻപ് ജനതാദൾ എസ് സമുണ്ടാക്കില്ലെന്നും ദേവഗൗഡ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം സാഹചര്യം വിലയിരുത്തി പാർട്ടി നിലപാട് സ്വീകരിക്കും. മൂന്നാം മുന്നണി സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും ദേവഗൗഡ പറഞ്ഞു.
ജനതാ പാർട്ടികളുടെ ലയനം നിലവിൽ സാധ്യമല്ല. പല സംസ്ഥാനങ്ങളിലും വ്യത്യസ്ത നിലപാടാണ് ജനതാ പാർട്ടികൾ സ്വീകരിക്കുന്നതെന്നും ദേവഗൗഡ പറഞ്ഞു.
ശബരിമലയിൽ ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നും ദേവഗൗഡ പറഞ്ഞു. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി മൗനം വെടിയണം. പ്രധാനമന്ത്രി പാർലമെന്റിനെ കാര്യങ്ങൾ ബോധിപ്പിക്കുകയാണ് വേണ്ടതെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here