‘ശബരിമല യുവതീ പ്രവേശം അര്‍ത്ഥ ശൂന്യം; 41 ദിവസം ശുദ്ധിയോടെയിരിക്കാന്‍ സ്ത്രീകള്‍ക്കാകില്ല’: പ്രിയാ വാര്യര്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി പ്രിയാ വാര്യര്‍. ശബരിമലയിലെ യുവതീ പ്രവേശനം അര്‍ത്ഥ ശൂന്യമായ വിഷയമാണെന്ന് പ്രിയ അഭിപ്രായപ്പെട്ടു. വിഷയത്തെക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ല. തുല്യതയ്ക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്പ് അഭിസംബോധന ചെയ്യാന്‍ എന്തൊക്കെ കാര്യങ്ങള്‍ ഉണ്ടെന്നും പ്രിയ ചോദിക്കുന്നു.

ശബരിമലയിലേത് വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളാണ്. വ്രതമെടുത്ത് വേണം ശബരിമലയില്‍ പോകാന്‍. ഒരു സ്ത്രീക്ക് 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ കഴിയില്ലെന്നും പ്രിയ അഭിപ്രായപ്പെടുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാ വാര്യര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

Read also: ‘നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട് ? ശബരിമലയെ വെറുതെ വിട്ടുകൂടെ ?’ : പൃഥ്വിരാജ്

ശബരിമല വിഷയത്തില്‍ നടന്‍ പൃഥ്വിരാജും നിലപാട് വ്യക്തമാക്കിയിരുന്നു.നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെവിട്ടുകൂടെയെന്നുമായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ശബരിമല ദര്‍ശനത്തിനുപോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ അതിന്റെ പേരില്‍ എന്തിനാണ് കുറേ പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് പൃഥ്വിരാജ് ചോദിച്ചു. പ്രായം കൂടുന്തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെടുകയാണെന്നും പൃഥ്വിരാജ് പറഞ്ഞു. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം തൊട്ടേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നെന്നും പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More