പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ; നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടി അറിവോടെയാണെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. ലോക്കല്‍ പാര്‍ട്ടി അംഗത്തിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആക്രമം സംബന്ധിച്ച വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊല. പെരിയയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് മരിച്ചത്. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം തിരിച്ചുവരുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൃപേഷ് ആണ് ആദ്യം ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ശരതിനും മാരകമായി വെട്ടേറ്റിരുന്നു.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊല; കത്തിയുടെ പിടി ലഭിച്ചു
ഒന്നരമാസം മുമ്പ് ഇവിടുത്തെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന് നേരെ ആക്രമണം നടന്നിരുന്നു. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ രണ്ട് കൈയ്യും തല്ലിയൊടിച്ച കേസിലെ പ്രതിയായിരുന്നു ശരത് ലാല്‍ .കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here