കോണ്‍ഗ്രസ് സഖ്യ സാധ്യത തള്ളാതെ പ്രഗതിശീല്‍ സമാജ് പാര്‍ട്ടി; ലക്ഷ്യം എസ്പി-ബിഎസ്പി സഖ്യത്തിന്റെ പരാജയം

എസ് പി-ബി എസ് പി സഖ്യത്തെ വെല്ലുവിളിക്കനുള്ള ഒരുക്കങ്ങളായി മുന്നോട്ട് പോവുകയാണ് മുലായംസിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പാര്‍ട്ടിയായ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാനുള്ള ശ്രമത്തില്‍ ആണ് പാര്‍ട്ടി. യാദവ വോട്ടുകളില്‍ വിള്ളലുണ്ടാക്കന്‍ ശിവപാലിന് സാധിച്ചാല്‍ സഖ്യത്തിന് തിരിച്ചടി ഉണ്ടാകും എന്നാണ് വിലയിരുത്തല്‍.
പ്രഗത്തിശീല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ഓഫീസും പ്രവര്‍ത്തനങ്ങളുമെല്ലാം ശിവപാല്‍ യാദവിന്റെ ലഖ്‌നൗവിലെ വസതി കേന്ദ്രീകരിച്ചാണ്. സ്ഥാനാര്‍ഥി മോഹികളായ നേതാക്കളുടെ നിര തന്നെയുണ്ടാകും വീടിന് പുറത്ത്. താക്കോല്‍ ആണ് തെരഞ്ഞെടുപ്പ് ചിഹ്നമായി കമ്മീഷന്‍ അനുവദിച്ചിരിക്കുന്നത്. നഷ്ട്ടപ്പെട്ട അധികാരത്തിന്റെ വാതിലുകള്‍ പുതിയ താക്കോല്‍ കൊണ്ട് തുറക്കാനുള്ള ശ്രമത്തിലാണ് ശിവപാല്‍. അനന്തരവനുമയുള്ള അധികാര പോരാട്ടത്തില്‍ വീണു പോയ ശിവപാല്‍ യാദവിന് പക്ഷേ പഴയ പ്രതാപമില്ല. ഒറ്റക്ക് ഒരു പോരാട്ടത്തിന് ശേഷിയുമില്ല. അതിനാല്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കിയാല്‍ ഒരു കൈ നോക്കാമെന്ന പ്രതീക്ഷയിലാണ് ശിവപാലും അനുയായികളും. കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യതയെ കുറിച്ചുള്ള 24ന്റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പക്ഷേ ചര്‍ച്ചകള്‍ നടക്കുന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം സിംഗ് യാദവ് സ്ഥിരീകരിച്ചു.
പക്ഷേ ശിവ്പാല്‍ യാദവുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ്് വലിയ താല്‍പര്യം കാണിക്കുന്നില്ല എന്നാണ് വിവരം. മേഖലകളില്‍ ശിവ്പാലിന്റെ സഖ്യം കൊണ്ട് വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല എന്ന തോന്നല്‍ കോണ്‍ഗ്രസിനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here