അഡാർ ലവ് ഒരു തവണ കണ്ടവർക്ക് പുതിയ ക്ലൈമാക്‌സുമായി വരുന്ന പടം വീണ്ടും കാണാം സൗജന്യമായി ! നിങ്ങൾ ചെയ്യേണ്ടത്

ഏറെ വിവാദങ്ങൾക്കൊടുവിൽ അഡാർ ലവ് എന്ന ചിത്രം പുതിയ ക്ലൈമാക്‌സുമായി ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പടം ഒരു തവണ കണ്ടവർക്ക് പുതിയ ക്ലൈമാക്‌സുമായി എത്തുന്ന ചിത്രം വീണ്ടും സൗജന്യമായി കാണാനുള്ള അവസരം ഒരുക്കി സംവിധായകൻ ഒമർ ലുലു.

മുമ്പ് സിനിമ കണ്ടവർ സിനിമ കണ്ട ടിക്കറ്റുമായി ,അഡാറ് ലവ് ഇപ്പോൾ കളിക്കുന്ന ,നിങ്ങൾ ചിത്രം കണ്ട തിയറ്ററിൽ ബന്ധപ്പെട്ടാൽ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ്. എന്നാൽ ഇന്ന് മാത്രമെ ഈ ഓഫറുള്ളു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

സുഹൃത്തുക്കളെ ,
ഇന്ന് മുതൽ പുതിയ ക്ലൈമാക്സും പല മാറ്റങ്ങളുമായി “ഒരു അഡാറ് ലവ് “ നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്.മുന്നേ തന്നെ പടം കണ്ടവർ ,സിനിമ കണ്ട ടിക്കറ്റുമായി ,അഡാറ് ലവ് ഇപ്പോൾ കളിക്കുന്ന ,നിങ്ങൾ ചിത്രം കണ്ട തിയറ്ററിൽ ബന്ധപ്പെട്ടാൽ പടം രണ്ടാം തവണ സൗജന്യമായി കാണാവുന്നതാണ് (Offer valid only for today )

പുതിയ ക്ലൈമാക്‌സുമായി ഒമർ ലുലുവിന്റെ അഡാർ ലവ് വീണ്ടും തിയറ്ററുകളിലെത്തുകയാണ്. റിലീസിന് ശേഷം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ചിത്രം കുറച്ചു മാറ്റങ്ങളോടെയാണ് തിയറ്ററുകളിലെത്തുന്നത്.

Read Also : ‘ഫീല്‍ ഗുഡായി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നു, ആ റിസ്‌കിന് പിന്നില്‍ ഒരു കാരണമുണ്ട്’: ഒമര്‍ ലുലു

റോഷൻ, നൂറിൻ, പ്രിയ വാര്യർ തുടങ്ങിയ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം പ്രിയയുടെ കണ്ണിറുക്കലോടെയാണ് ശ്രദ്ധ നേടിയത്. മാണിക്യമലരായ പൂവി എന്ന പാട്ടും ഹിറ്റായിരുന്നു. എന്നാൽ ഈ പ്രതീക്ഷകളൊന്നും കാക്കാൻ ചിത്രത്തിന് ആയില്ല. വിമർശനങ്ങളേൽക്കാനായിരുന്നു വിധി. അതിന് ശേഷമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More