ആശാറാം ബാപ്പുവിന്‍റെ ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി

ബലാത്സംഗക്കേസില്‍ പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്‍റെ ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. ഭാര്യ ലക്ഷ്മി ഗരുതരാവസ്ഥയില്‍ ജയിലിലാണെന്നും അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന തനിക്ക് ഭാര്യയെ കാണാന്‍ അനുമതി തരണമെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ആശാറാം ബാപ്പു അറിയിച്ചത്.
എന്നാല്‍ ഇത്തരം ക്രിമിനലുകളോട് കോടതിക്ക് യാതൊരുവിധ ദയയുമില്ലെന്നായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സന്ദീപ് മെഹ്ത്ത പറഞ്ഞത്. കൂടാതെ ആശാറാം ബാപ്പുവിന്‍റെ ഭാര്യ ഗുരുതരാവസ്ഥയിലല്ലെന്ന് സര്‍ക്കാര്‍ കൗണ്‍സില്‍ കോടതിയില്‍ വാദിച്ചു. ഭാര്യയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. പതിനാറുകാരിയായ പെണ്‍കുട്ടിബലാത്സംഗം കേസില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ആശാറാം ബാപ്പു.
Read More: ആശാറാം ബാപ്പവിന്റെ വിചാരണ വൈകുന്നു; സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം
ദലിത് പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലാണ് വിവാദ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതിവിധിച്ചത്. ജോധ്പൂർ വിചാരണ കോടതിയാണ് ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആശാറാം ബാപ്പുവിനൊപ്പം പ്രതികളായ മറ്റ് രണ്ട് പേരും കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരെ വെറുതെ വിട്ടു.
2013 ആഗസ്റ്റ് 15നാണ് ആശ്രമത്തിൽ ചികിൽസക്കെത്തിയ പെൺകുട്ടിയെ ആശാറാം ബാപ്പു പീഡിപ്പിച്ചത്. പിന്നീട് പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സുപ്രീംകോടതിയിൽ ഉൾപെടെ 12 തവണ ജാമ്യാപേക്ഷ ആശാറാം ബാപ്പു നൽകിയിരുന്നെങ്കിലും എല്ലാം തള്ളുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here