Advertisement

പതിനായിരങ്ങൾ അണിനിരന്ന കർഷക ലോങ് മാർച്ചിന് നാസിക്കിൽ ഇന്നലെ തുടക്കമായി

February 21, 2019
Google News 1 minute Read

മഹാരാഷ്ട്രാ സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് പതിനായിരങ്ങൾ അണിനിരന്ന കർഷക ലോങ് മാർച്ചിന് നാസിക്കിൽ ഇന്നലെ തുടക്കമായി. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന കിസാൻ ലോങ്ങ് മാർച്ചിനു പോലിസ് അനുമതി നിഷേധിച്ചിരുന്നു. മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട പ്രവർത്തകരെ വിവിധ ഇടങ്ങളിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ വർഷം നടത്തിയ കിസാൻ മാർച്ചിനെ തുടർന്ന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നാപ്പെട്ടാണ് കർഷകർ വീണ്ടും തെരുവിലിറങ്ങിയത്.

ആറു മാസങ്ങൾക്കകം നടപ്പിലാക്കാമെന്ന് ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന്, ഫെബ്രുവരി 18 നു സർക്കാരുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും, ചർച്ച പരാജയപെടുകയായിരുന്നു. ഇതേ തുടർന്നാണ് കർഷകർ അടിയന്തിരമായി മാർച്ചിനു ആഹ്വാനം ചെയ്തത്.സമരക്കാരുമായി ചർച്ച ചെയ്യാൻ മാഹാരാഷ്ട്ര സർക്കാർ മന്ത്രി ഗിരീഷ് മഹാജിനെ ചുമതലപെടുത്തിയിട്ടുണ്ട്. സർക്കാർ സമരത്തെ അടിചമർത്താൻ ശ്രമിക്കുകയാണെന്ന് എ ഐ കെ എസ് ആരോപിച്ചു.

Read More : ലോംഗ് മാർച്ചിനൊരുങ്ങി വയൽക്കിളികൾ

ആറു മാസങ്ങൾക്കകം നടപ്പിലാക്കാമെന്ന് ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്ന്, ഫെബ്രുവരി 18 നു സർക്കാരുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും, ചർച്ച പരാജയപെടുകയായിരുന്നു. ഇതേ തുടർന്നാണ് കർഷകർ അടിയന്തിരമായി മാർച്ചിനു ആഹ്വാനം ചെയ്യുന്നത്.സമരക്കാരുമായി ചർച്ച ചെയ്യാൻ മാഹാരാഷ്ട്ര സർക്കാർ മന്ത്രി ഗിരീഷ് മഹാജിനെ ചുമതലപെടുത്തിയിട്ടുണ്ട്. സർക്കാർ സമരത്തെ അടിചമർത്താൻ ശ്രമിക്കുകയാണെന്ന് എ ഐ കെ എസ് ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here