Advertisement

കിസാൻ ലോങ് മാർച്ച് അവസാനിച്ചു

February 22, 2019
Google News 1 minute Read

കർഷകരുടെ ലോങ് മാർച്ച് അവസാനിപ്പിച്ചു. കർഷക ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായതോടെയാണ് ലോങ് മാർച്ച് അവസാനിപ്പിക്കാൻ തീരുമാനമായത്. മന്ത്രി ഗിരീഷ് മഹാജനുമായി നടന്ന ചർച്ചയിൽ തീരുമാനമായി.

നാസിക്കിൽ നിന്ന് മുബൈലേക്ക് 180 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച്, ഫെബ്രുവരി 27 ന് മൂബൈ നിയമസഭ വളയാനായിരുന്നു കർഷകരുടെ നീക്കം. കിസാൻ മാർച്ചിനു മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിരുന്നില്ല. ബുധനാഴ്ച ആരംഭിക്കേണ്ട മാർച്ച്, സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബുധനാഴ്ച്ചയാണ് ആരംഭിച്ചത്. മാർച്ച് ആരംഭിച്ച നാസിക്കിൽ 10000 കർഷകർ എത്തിചേർന്നു. സംസ്ഥാനത്തെ 21 ജില്ലകളിൽ നിന്ന് കർഷകർ എത്തിയിരുന്നു. കഴിഞ്ഞ വർഷം നടത്തിയ കിസാൻ മാർച്ചിനെ തുടർന്ന് സർക്കാർ ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണവശ്യപെട്ടാണ് കർഷകർ വീണ്ടും തെരുവിലിറങ്ങിയത്.

Read Also : കിസാൻ സഭയുടെ ലോങ്ങ് മാർച്ച് പുരോഗമിക്കുന്നു

ആറു മാസങ്ങൾക്കകം നടപ്പിലാക്കാമെന്ന് ഉറപ്പ് നൽകിയ വാഗ്ദാനങ്ങ!ൾ പാലിക്കാത്തതിനെ തുടർന്ന്, ഫെബ്രുവരി 11നും 17 നും സർക്കാരുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും, ചർച്ച പരാജയപെടുകയായിരുന്നു. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക, കാർഷിക കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ സമരം. മന്ത്രി ഗിരീഷ് മഹാജ് സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും കർഷകർ മാർച്ചുമായി മുന്നോട്ടു പോകുകയായിരുന്നു.

പെൻഷൻ, കൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കൽ, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടം എഴുതിതളളൽ, ഉത്പന്നങ്ങൾക്ക് ന്യായവില നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കർഷകരുടെ കൃഷി ഭൂമി വൻ തോതിൽ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ അഹമ്മദാബാദ് ബുളളറ്റ് ട്രെയിൻ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കർഷകർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here