കൃഷിസമ്മാൻ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകള്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചില്ല; വി എസ് സുനില്‍കുമാര്‍

കർഷകർക്ക് 6000 രൂപ വീതം നൽകുന്ന പ്രധാനമന്ത്രിയുടെ കൃഷിസമ്മാൻ പദ്ധതിയിലേക്ക് സംസ്ഥാനത്തുനിന്ന് എട്ട് ലക്ഷത്തി പതിനേഴായിരം അപേക്ഷകൾ ലഭിച്ചുവെന്നും എന്നാൽ കേന്ദ്ര സർക്കാർ 6800 അപേക്ഷകൾ മാത്രമേ സ്വീകരിച്ചിട്ടുള്ളതെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. സംസ്ഥാനത്തെ കൃഷി ഓഫിസുകളിൽ ജോലി നടക്കുന്നില്ലെന്നും ഉദ്യോഗസ്ഥരെല്ലാം അപേക്ഷ സ്വീകരിക്കുന്ന തിരക്കിലാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് കർഷക പരിശീലന കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരിൻറെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി, വേങ്ങേരി, നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ, കർഷക പരിശീലന കേന്ദ്രത്തിന്റെയും, പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷന്റെയും, വിള അരോഗ്യ പരിപാലന ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Read More: കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കകള്‍ ദൂരീകരിക്കും; വി എസ് സുനില്‍ കുമാര്‍
കൃഷി ഓഫിസുകളിൽ ഒരു പണിയും നടക്കുന്നില്ല. ഉദ്യോഗസ്ഥരെല്ലാം കൃഷി സമ്മാൻ അപേക്ഷകൾ വാങ്ങുന്ന തിരക്കിലാണ്. കർഷകരും, അതല്ലാത്തവരുടേതുമായി 8, 17,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 6800 അപേക്ഷകൾ മാത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അപേക്ഷകൾ പരിശോധിച്ച് അർഹരെ കണ്ടെത്തുന്നത് കേന്ദ്ര ഗവൺമെന്‍റാണ്. മന്ത്രി വ്യക്തമാക്കി
Read More: പതിനായിരങ്ങൾ അണിനിരന്ന കർഷക ലോങ് മാർച്ചിന് നാസിക്കിൽ ഇന്നലെ തുടക്കമായി
കാശ് കിട്ടിയില്ലെന്ന് സംസ്ഥാന സർക്കാരിനോട് ചോദിച്ചിട്ട് കാര്യമില്ല. എന്നാൽ കേന്ദ്ര സർക്കാർ പറയുന്നതിന് മുമ്പേ തന്നെ പ്രതിമാസം 1200 രൂപ വെച്ച് 3,56,000 കർഷകർക്ക് പെൻഷൻ നൽകുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രളയമടക്കമുള്ള പ്രതിസന്ധികൾക്കിടയിലും കാർഷിക മേഖലയിൽ + 3.68 വളർച്ച രേഖപ്പെടുത്തി. ഇത് ദേശീയ ശരാശരിയേക്കാൾ ഒരുപടി മുന്നിലാണെന്നും മന്ത്രി വ്യക്തമാക്കി. ആത്മ കോഴിക്കോട് ഒരുക്കുന്ന ദ്വിദിന കിസാൻ മേളയും, കാർഷിക പ്രദർശനവും വേങ്ങേരിയിൽ നടക്കും. മികച്ച കർഷക ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here