Advertisement

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല

February 22, 2019
Google News 1 minute Read

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. നേരത്തെ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.  ഔദ്യോഗിക പരിപാടികളുമായി കാസര്‍കോട് എത്തുന്ന മുഖ്യമന്ത്രി ഇതിനിടയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയ സൂചന. മുഖ്യമന്ത്രിക്ക് കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സിപിഎം നേതൃത്വം ഡിസിസിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ താത്പര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചപ്പോള്‍ പ്രാദേശിക പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നേതൃത്വം നല്‍കിയ മറുപടി.

 

Read More:മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചേക്കും

കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം കാസര്‍കോട് ഡിസിസിയുമായി ബന്ധപ്പെട്ടു എന്നാണ് ലഭിക്കുന്ന വവരം. മുഖ്യമന്ത്രി വീട്ടിലെത്തുന്നതിനെ കുറിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം എന്താണെന്നും, മുഖ്യമന്ത്രി വന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമോ എന്നും സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളോട് ആരാഞ്ഞു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടനം എന്നീ പൊതുപരിപാടികള‍ില്‍ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്.

Read More: പെരിയ ഇരട്ടക്കൊലപാതകം; എസ്പി മുഹമ്മദ് റഫീക്ക് അന്വേഷണ സംഘത്തലവൻ

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ ഹൃദയമുണ്ടെങ്കില്‍ മുഖ്യമന്തി സന്ദര്‍ശിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഔഞിരുന്നു.  സന്ദര്‍ശിച്ചു പോന്നാല്‍ മതിയാകില്ല, ഹിംസയുടെ പാത കൈവിടുമെന്ന് പ്രഖ്യാപിക്കണമെന്നും മുല്ലപ്പളളി പറഞ്ഞിരുന്നു. എന്‍റെ പാര്‍ട്ടി ഇതാവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിയുടെ സന്ദർശനം മറ്റൊരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം. മുഖ്യമന്ത്രി വന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു. കേരള പൊലീസിന്‍റെ കഴിവില്‍ തനിക്ക് സംശയമില്ലെന്നും എന്നാല്‍ അന്വേഷണസംഘത്തെ സ്വതന്ത്ര്യരാക്കി വിടാതെ കൃത്യത്തില്‍ പങ്കുള്ള എല്ലാവരേയും പിടികൂടാന്‍ സാധിക്കില്ലെന്നും കൃഷ്ണന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here