ഇന്ത്യ-പാക് മത്സരം; രാജ്യത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് വിരാട് കോഹ്‌ലി

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം അനിശ്ചിതത്വത്തിലായിരിക്കെ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. പാക്കിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ബിസിസിഐ യുമാണ് തീരുമാനം എടുക്കേണ്ടതെന്നും രാജ്യം എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നും കോഹ്‌ലി പറഞ്ഞു.
#WATCH Virat Kohli on Ind Vs Pak in World Cup says, “Our sincere condolences to the families of CRPF soldiers who lost their lives in #PulwamaAttack. We stand by what the nation wants to do and what the BCCI decides to do.” pic.twitter.com/gjyJ9qDxts
— ANI (@ANI) February 23, 2019
പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. എന്താണോ രാജ്യത്തിന് വേണ്ടത് അതാണ് ബിസിസിഐ തീരുമാനിക്കുക. ആ തീരുമാനത്തെ ബഹുമാനിക്കും. ആ തീരുമാനത്തോടൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കോഹ്‌ലി വ്യക്തമാക്കി.
പാക്കിസ്ഥാന് വെറുതേ രണ്ടു പോയിന്റുകള്‍ നല്‍കരുതെന്നും പാക്കിസ്ഥാനെ ഇന്ത്യ കളിച്ച് തോല്‍പ്പിക്കുകയാണ് വേണ്ടെതെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മത്സരത്തില്‍ നിന്നും ഇന്ത്യ പിന്‍മാറിയാല്‍ പാക്കിസ്ഥാന് വെറുതേ രണ്ട് പോയിന്റ് ലഭിക്കുമെന്നും ഇത് അനുവദിക്കണോയെന്നുമാണ് സച്ചിന്‍ പ്രതികരിച്ചത്. ലോകകപ്പില്‍ ഇന്ത്യ വീണ്ടും പാക്കിസ്ഥാനെ കീഴടക്കുന്നത് കാണണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ തനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് രാജ്യമാണെന്നും ഇന്ത്യ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നും സച്ചിന്‍ വ്യക്തമാക്കിയിരുന്നു.
നമ്മള്‍ കളിക്കാതിരിക്കുന്നത് പാകിസ്ഥാനാണ് ഗുണം ചെയ്യുക. വെറുപ്പ് കൊണ്ട് അവര്‍ രണ്ട് പോയിന്റ് നേടുന്നത് അനുവദിക്കേണ്ടതുണ്ടോ.ഇന്ത്യ എപ്പോഴും ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചിട്ടുണ്ട്. ഇത്തവണയും നമുക്ക് അതിനാണ് അവസരം ലഭിച്ചിട്ടുള്ളതെന്നും സച്ചിന്‍ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ഇന്ത്യപാക്കിസ്ഥാന്‍ മത്സരം ബഹിഷ്‌ക്കരിക്കരുതെന്ന ആവശ്യവുമായി ശശി തരൂര്‍ എം.പി.യും മുന്‍ താരം സുനില്‍ ഗവാസ്‌ക്കറും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മത്സരം റദ്ദാക്കണമെന്നായിരുന്നു ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റെയും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും അഭിപ്രായം. അതേ സമയം ലോകകപ്പിലെ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം ഒഴിവാക്കാനുള്ള നടപടികളുമായി ബിസിസിഐ മുന്നോട്ടു പോകുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here