കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പൊലീസ് കസ്റ്റഡിയില്‍

കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് പൊലീസ് കസ്റ്റഡിയില്‍. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് ശ്രീനഗറിലെ വീട്ടില്‍ നിന്നും യാസിന്‍ മാലിക്കിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവാണ് യാസിന്‍ മാലിക്.

യാസിന്‍ മാലിക്കിനെ കോത്തിബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്ത് വകയില്‍ അവകാശമുള്ളുവെന്ന് വ്യക്തമാക്കുന്ന ആര്‍ട്ടിക്കിള്‍ 35 എ എടുത്തുകളയണം എന്ന് കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് യാസിന്‍ മാലിക്കിന്റെ അറസ്റ്റ്.കശ്മീര്‍ താഴ് വരയിലെ നിരവധി ജമാഅത്ത്- ഇ-ഇസ്ലാമി നേതാക്കളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Read more: ജമ്മു കശ്മീരില്‍ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ ഉത്തരവ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ അഞ്ച് വിഘടന വാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് മീര്‍വായീസ് ഉമറുല്‍ ഫാറൂഖ്, ശബീര്‍ ഷാ, ബിലാല്‍ ലോണ്‍, അബ്ദുല്‍ ഗനി ഭട്ട്, ഹാഷിം ഖുറൈഷി എന്നിവരുടെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇവരുടെ സുരക്ഷക്കായി നല്‍കിയിട്ടുള്ള വാഹനങ്ങളും ഉദ്യോഗസ്ഥരെയും പിന്‍വലിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More