Advertisement

‘ഒരു കൊലപാതകത്തോടും യോജിക്കാന്‍ സാധിക്കില്ല, ഐജി ശ്രീജിത്തില്‍ വിശ്വാസം’; പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

February 24, 2019
Google News 1 minute Read

ഒരു കൊലപാതകത്തോടും യോജിക്കാന്‍ സാധിക്കില്ലെന്നും പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്നും നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസന്വേഷണത്തിന്റെ ചുമതലയുള്ള ഐജി ശ്രീജിത്തിനെ നേരത്തേ മുതല്‍ അറിയാവുന്നതാണ്. അദ്ദേഹത്തില്‍ വിശ്വാസമുണ്ട്. പക്ഷേ നിയോഗിച്ചവര്‍ അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുമെന്ന് അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Read more: പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

അഞ്ച് വര്‍ഷത്തെ ഉത്തരവാദിത്തം മാത്രമല്ല ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. ഇന്ന് ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് അതിനെ ഏറ്റെടുക്കും. ഷുഹൈബിന്റെ കാര്യത്തില്‍ നീതിപീഠം കണ്ണുതുറക്കുമെന്നാണ് വിശ്വാസം. നിരപരാധികളെ അനുഗ്രഹിക്കാനും അപരാധികളെ ഒടുക്കാനുമുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കോടതിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചോരയുടെ നിറം ഒരു രാഷ്ട്രീയപാര്‍ട്ടിക്കും അവകാശപ്പെട്ടതല്ല. അങ്ങനെ അവകാശപ്പെടുന്ന പാര്‍ട്ടിപോലും അത് നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ട ശരത്‌ലാലിന്റേയും കൃപേഷിന്റേയും ശവകുടീരത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here