Advertisement

സിഖ് വിരുദ്ധ കലാപക്കേസ്; സജ്ജൻ കുമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

February 25, 2019
Google News 1 minute Read

സിഖ് വിരുദ്ധ കലാപത്തിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 1984ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സിഖ് മത വിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്. തെക്കൻ ഡൽഹിയിലെ കലാപത്തിനിടെ അഞ്ച് സിഖുകാർ കൊല്ലപ്പെട്ട കേസിലാണ് സജ്ജൻകുമാറിനെ ഡൽഹി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

കീഴടങ്ങാന്‍ ഒരു മാസം കൂടി സമയം ചോദിച്ചിരുന്നുവെങ്കിലും ഒരുവിധത്തിലുള്ള ദയയും പ്രതി അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം.കേസിലെ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കാന്‍ വൈകുമെന്നുറപ്പായതോടെ കീഴടങ്ങാനാണ് സജ്ജന്‍ കുമാറിന് നിയമോപദേശം ലഭിച്ചിരുന്നു. ഡിസംബര്‍ പതിനേഴിനാണ് മുന്‍ കോണ്‍ഗ്രസ്സ് എം പി കൂടിയായ സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവ പര്യന്തം തടവിനു ശിക്ഷിച്ചത്.

Read Also : സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാർ കീഴടങ്ങി

1984 ല്‍ ഇന്ദിരഗാന്ധിയുടെ വധത്തിനു ശേഷം ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സിഖ് വിരുദ്ധ കലാപത്തിനിടെ ഡെൽഹി കന്റോൺമെന്റിൽ ഉള്ള ഒരു സിഖ് കുടുംബത്തെ
കൊലപ്പെടുത്തിയ  കേസിലായിരുന്നു വിധി. വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ പ്രാഥമിക അംഗത്വം സജ്ജന്‍ കുമാര്‍ രാജിവച്ചിരുന്നു.  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാർ നിലവിൽ തിഹാർ ജയിലിൽ ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here