സീസണിലെ ഉംറ വിസകളുടെ എണ്ണം 41 ലക്ഷം കവിഞ്ഞു

ഈ സീസണില്‍ ഇതുവരെ അനുവദിച്ച ഉംറ വിസകളുടെ എണ്ണം നാല്‍പ്പത്തിയൊന്ന് ലക്ഷം കവിഞ്ഞു. ഒരാഴ്ചയില്‍ മാത്രം അനുവദിച്ചത് രണ്ടേക്കാല്‍ ലക്ഷം വിസകള്‍ ആണ്. ഇടിയില്‍ നിന്നും നാല് ലക്ഷത്തോളം തീര്‍ഥാടകരെത്തി.
Read More: ഉംറ തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ സൗദി തീരുമാനിച്ചു
4,116,827 ഉംറ വിസകളാണ് ഈ സീസണില്‍ ഇതുവരെ അനുവദിച്ചതെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 3,672,648 തീര്‍ഥാടകര്‍ സൌദിയിലെത്തി കര്‍മങ്ങള്‍ നിര്‍വഹിച്ചു. 439,785 തീര്‍ഥാടകര്‍ ആണ് ഇപ്പോള്‍ സൗദിയില്‍ ഉള്ളത്. ബാക്കിയുള്ളവര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. നിലവില്‍ 302,263 തീര്‍ഥാടകര്‍ മക്കയിലും 137,522 തീര്‍ഥാടകര്‍ മദീനയിലുമാണുള്ളത്. 3,266,663തീര്‍ഥാടകരും സൗദിയിലെത്തിയത് വിമാനമാര്‍ഗമാണ്. 31,070 പേര്‍ കപ്പല്‍ മാര്‍ഗവും ബാക്കിയുള്ളവര്‍ റോഡ് മാര്‍ഗവും സൗദിയില്‍ എത്തി.
Read More: സൗദി ഭരണാധികാരി സൽമാൻ രാജാവ് ഈജിപ്തിൽ
പാക്കിസ്താനില്‍ നിന്ന് 910,028തീര്‍ഥാടകരും ഇന്തോനേഷ്യയില്‍ നിന്ന് 596,970 തീര്‍ഥാടകരും ഇന്ത്യയില്‍ നിന്ന് 391,087 തീര്‍ഥാടകരും ഉംറ നിര്‍വഹിക്കാനെത്തി. ഒരാഴ്ചയ്ക്കുള്ളില്‍2,20,274 ഉംറ വിസകള്‍ അനുവദിച്ചതായും മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പരയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ പതിനൊന്നിനാണ് ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ചത്.
Read More: വിദേശ തീർത്ഥാടകർക്ക് ഉംറ പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ ഓൺലൈൻ സംവിധാനം ആരംഭിച്ചു
അതേസമയം ഉംറ, സിയാറത്ത് വിസകള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് അപേക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. സൗദി നേരിട്ട് നിയന്ത്രിക്കുന്ന ഏജന്‍സികള്‍ പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളിലായിരിക്കും ഈ സേവനം ലഭ്യമാകുന്നതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘മഖാ’മിലൂടെയായിരിക്കും വിസയ്ക്ക് അപേക്ഷിക്കേണ്ടത്. 157 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇടനിലക്കാരില്ലാതെ വെബ്‍സൈറ്റ് വഴി നേരിട്ട് വിസയ്ക്ക് അപേക്ഷ നല്‍കാം. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഉംറ സേവന കമ്പനികളില്‍ ഒന്നിന്റെ പാക്കേജ് തെരഞ്ഞെടുക്കുകയാണ് വേണ്ടത്. വിവിധ ഏജന്‍സികള്‍ നല്‍കുന്ന പാക്കേജുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാവും. മക്കയിലെയും മദീനയിലെയും താമസ സൗകര്യങ്ങള്‍, വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയൊക്കെ പരിശോധിച്ച് ഉചിതമായ പാക്കേജ് തെരഞ്ഞെടുക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here