Advertisement

കൂലിത്തര്‍ക്കം; മാര്‍ച്ച് ആറിന് ചരക്ക് ലോറികള്‍ സൂചനാ പണിമുടക്ക് നടത്തും

February 27, 2019
Google News 1 minute Read

ചരക്ക് ലോറികളിലെ ചരക്കിറക്കുന്നതുമായി ബന്ധപ്പെട്ട കൂലിത്തര്‍ക്ക വിഷയത്തില്‍ നിവേദനം നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കേരള ലോറി ഓണേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് ആറിന് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Read More: ടോള്‍; കളമശ്ശേരി – വല്ലാര്‍പാടം റോഡ് വഴി കണ്ടെയ്നര്‍ വാഹനങ്ങളുടെ സര്‍വ്വീസ് നിറുത്തി, ചരക്ക് ഗതാഗതം തടസ്സപ്പെടും

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഇതര സംസ്ഥാന ലോറികള്‍ക്ക് കേരളത്തിനകത്ത് ആഭ്യന്തര സര്‍വ്വീസ് നടത്താനുള്ള അനുമതിക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Read More: അതിര്‍ത്തിയിലെ ആക്രമണങ്ങള്‍; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

വാര്‍ത്താ സമ്മേളനത്തില്‍ കെ. കെ ഹംസ, എന്‍ കെ സി ബഷീര്‍, പി. അബ്ദുള്‍ നാസര്‍, അഡ്വ. പി. കെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here