Advertisement

എം പാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിലാപയാത്ര നടത്തി

February 28, 2019
Google News 1 minute Read

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ നിന്നു പിരിച്ചു വിടപ്പെട്ട എം പാനൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിലാപയാത്ര നടത്തി. തങ്ങളെ തിരിച്ചെടുക്കാൻ തയ്യാറായില്ലെങ്കിൽ സർക്കാരിനെതിരെ ക്യാമ്പയിൻ നടത്തുമെന്ന നിലപാടിലാണിവർ .

പിരിച്ചുവിട്ട കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ തിരിച്ചെടുക്കാൻ സാങ്കേതിക തടസ്സമുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് സമരം ശക്തമാക്കാൻ ജീവനക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിൽ നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ജീവനക്കാർ ശവമഞ്ചവുമായി വിലാപയാത്ര നടത്തി.

Read Moreനിയമസഭക്കു മുന്നിൽ കെഎസ്ആർടിസി എം പാനൽ ജീവനക്കാരുടെ ശയനപ്രദക്ഷണ പ്രതിഷേധം

തിരിച്ചെടുക്കാൻ സർക്കാർ സാവകാശം കാണിക്കുന്നത് ശരിയല്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനം മാറ്റിയില്ലെങ്കിൽ സർക്കാരിനെതിരെ ക്യാമ്പയിൻ നടത്തുമെന്നും ഇവർ വ്യക്തമാക്കി. പിരിച്ചുവിട്ട ജീവനക്കാരുടെ കുടുംബങ്ങൾ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ രംഗത്തിറങ്ങും. മന്ത്രി സഭയുടെ രഹസ്യ അജണ്ടയാണ് സർക്കാർ നടപ്പാക്കിയതെന്നും വകുപ്പ് മന്ത്രി കാശ് കൊടുത്ത് വാങ്ങിയ വിധിയാണ് തങ്ങൾക്കെതിരെയുള്ളതെന്നും ജീവനക്കാർ കുറ്റപ്പെടുത്തി.

Read More: കെഎസ്ആർടിസി എം പാനൽ ജീവനക്കാർ സമരം വീണ്ടും ശക്തമാക്കുന്നു

തങ്ങളെ തിരിച്ചെടുക്കാതെ ജീവനോടെ വീടുകളിലേക്ക് മടങ്ങില്ലെന്ന തീരുമാനത്തിലാണ് സമരക്കാർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here