Advertisement

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

February 28, 2019
Google News 1 minute Read
gun fire

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യ സൂത്രധാരനെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞു. ലീനയുടെ കയ്യില്‍ നിന്ന് പണം തട്ടാന്‍ സുഹൃത്തായ ഡോക്ടര്‍ തന്നെയാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസിന്റെ അന്വേഷണം വഴി തെറ്റിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

Read Also: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; ലീന മരിയ പോള്‍ പ്രതികള്‍ക്ക് പണം നല്‍കി, കേസ് ക്രൈംബ്രാഞ്ചിന്
കൊച്ചിയിലെ തന്നെ ഡോക്ടറാണിത്. ഇതിനായി പെരുമ്പാവൂരിലെ ഗുണ്ടയേയും കൂടെ കൂട്ടി. ഈ ഗുണ്ടയ്ക്ക് മുബൈയിലെ അധോലോക നേതാവായ രവി പൂജാരിയുമായി ബന്ധമുണ്ട്. ഇരുവരും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. ലീനയുടെ ശത്രുക്കളുടെ പേരുകള്‍ പോലീസിന് നല്‍കി വിശ്വസ്തനാകാന്‍ വരെ ഡോക്ടര്‍ ശ്രമിച്ചു. എന്നാല്‍ അന്വേഷണം തനിക്ക് എതിരെ തിരിയുന്നു എന്ന് കണ്ടതോടെ ഡോക്ടര്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തുന്നുണ്ട്.

ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. നടിയായ ലീനയുടെ ഉടമസ്ഥയില്‍ ഉള്ള പാര്‍ലറാണ് ഇത്. ഇവര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. 2013കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധോലോക നേതാവ് രവി പൂജാരയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here