ആജീവനാന്ത വിലക്ക്; ശ്രീശാന്തിന്റെ ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റി

ആജീവനാന്ത വിലക്കിന് എതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാനായി മാറ്റി. കുറ്റക്കാരൻ അല്ലെന്ന് തെളിയിക്കാൻ ശ്രീശാന്തിന് കഴിഞ്ഞില്ലെന്ന് ബിസിസിഐ കോടതിയിൽ വാദിച്ചു. ശ്രീശാന്തിന്റെ കയ്യിൽ ഉണ്ടായിരുന്ന പത്ത് ലക്ഷം രൂപ ഇവിടുന്ന് കിട്ടി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ ശ്രീശാന്തിന് ആയില്ല എന്നും ബിസിസിഐ വാദിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ReadAlso: വിലക്ക്; ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
2013 ഒക്ടോബര്‍ 10 നാണ് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേതുടര്‍ന്ന് ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും പ്രാദേശിക, ക്ലബുതല മത്സരത്തില്‍ നിന്നും വരെ ശ്രീശാന്തിന് മാറി നില്‍ക്കേണ്ടതായി വന്നു.
ഐപിഎൽ വാതുവയ്പ്പ് കേസിൽ ഡൽഹി പട്യാലഹൌസ് കോടതി വെറുതെവിട്ടെങ്കിലും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയാറാകാത്തതിനെയാണ് ശ്രീശാന്ത് ചോദ്യം ചെയ്യുന്നത്. കേരള ഹൈക്കോടതി ബിസിസിഐ നടപടി നേരത്തെ ശരിവച്ചിരുന്നു. ഇൗ സാഹചര്യത്തിൽ ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.ബി.സി.സി.ഐയുടെ നടപടി ക്രൂരമാണെന്നും ഇംഗ്ലീഷ് കൗണ്ടി മൽസരങ്ങളിൽ പോലും പങ്കെടുക്കാൻ കഴിയുന്നില്ലെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോൾ ശ്രീശാന്ത് വാദിച്ചിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here