ആക്രമണത്തിന്‍റെ ഖ്യാതി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു; ചിദംബരം

പാക്കിസ്താനില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ ഖ്യാതി സ്വന്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം. പ്രധാനമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ രാഷ്ട്രീയ യോഗങ്ങളില്‍ പോലും ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍റെ ഖ്യാതിക്കായി വാദിച്ചെന്നും ചിദംബരം കുറ്റപ്പെടുത്തി. ഇന്ത്യന്‍ വ്യോമസേന രാജ്യത്തിന്‍റേതാണെന്നും ബിജെപിയുടേത് അല്ലെന്നും ചിദംബരം പറഞ്ഞു. ദില്ലിയില്‍ നടന്ന ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ജയ്ഷേ മുഹമ്മദിന്‍റെ മൂന്ന് ഭീകരതാവളങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്.
Read More: ഇന്ത്യന്‍ പൈലറ്റിനെ പിടികൂടിയെന്ന് പാക്കിസ്ഥാന്‍, ആട്ടിടയന്റെ ചിത്രമാണെന്ന് വ്യോമസേന
അതേസമയം ഇന്ത്യ-പാക് അതിര്‍ത്തിയിലെ സ്ഥിഗതികള്‍ സങ്കീര്‍ണമായ അവസ്ഥയിലാവുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ പൊതുജന സമ്പര്‍ക്ക അഭ്യാസങ്ങള്‍ നിര്‍ത്തിവെക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരിഹാസം.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഒറ്റക്കെട്ടാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ മോദി ഉടന്‍ തന്നെ കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ് ചെയ്തത്. പവിത്രമായ പരിപാടികള്‍ പോലും മോദി കോണ്‍ഗ്രസ് വിമര്‍ശനത്തിനായി ഉപയോഗിക്കുകയാണ്. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് താന്‍ നടത്തിയ പ്രതികരണം വ്യത്യസ്തമായിരുന്നു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരോടും താന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്തെല്ലാം ബി.ജെ.പി ചെയ്തത് വെറുപ്പും അക്രമവും പ്രചരിപ്പിക്കുക എന്നതായിരുന്നെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here