Advertisement

പാക് കസ്റ്റഡിയിലുള്ള അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു

March 1, 2019
Google News 1 minute Read

പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ 11 വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു. അഭിനന്ദന്റെ ദൃശ്യങ്ങളടങ്ങിയ 11 വീഡിയോ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് യൂട്യൂബിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . ഇതേ തുടര്‍ന്നാണ് ഇവ നീക്കം ചെയ്തിരിക്കുന്നത്.കേന്ദ്ര ഐടി മന്ത്രാലയമാണ് ഇതിനുള്ള നിര്‍ദേശം നല്‍കിയത്.പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായതിന് ശേഷമുള്ള അഭിനന്ദന്റെ വീഡിയോകള്‍ യൂട്യൂബിലൂടെ പ്രചരിച്ചിരുന്നു. മുഖത്ത് ചോരയൊലിച്ചു നില്‍ക്കുന്ന വീഡിയോകളാണ് പ്രചരിപ്പിച്ചത്.

Read Also: ഇന്ത്യൻ വൈമാനികൻ അഭിനന്ദനെ നാളെ വിട്ടയക്കും

ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ തടവിലുള്ള അഭിനന്ദന്‍ ചായ കുടിച്ചുകൊണ്ട് ചോദ്യങ്ങളെ നേരിടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ നേരിടുന്നതിനിടയിലാണ് വിമാനം തകര്‍ന്നു വീണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ പാക്കിസ്ഥാന്റെ പിടിയിലായത്. അഭിനന്ദന്‍ വര്‍ദ്ധമാനെ നാളെ ഇന്ത്യക്ക് കൈമാറാമെന്ന് പാക്കിസ്ഥാന്‍ നേരത്തെ അറിയിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഇന്ത്യയുമായുള്ള സമാധാന ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here