പെരിയ ഇരട്ട കൊലക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പെരിയ ഇരട്ട കൊലക്കേസ്സ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ്.പി വി എം മുഹമ്മദ് റഫിഖിനെ നീക്കിയത്. കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിന്നാണ് പകരം ചുമതല. കേസിൽ മുഖ്യ പ്രതികളെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
പെരിയയിലെ ഇരട്ട കൊലപാതകക്കേസിൽ ഇതു വരെ ഏഴ് പ്രതികളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രതികൾ എല്ലാവരും സിപിഎം അനുഭാവികളാണെന്നും പ്രധാന പ്രതി സിപിഎം നേതാവ് പീതാംബരന്റെ നിർദേശപ്രകാരമാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളിൽ ഒരാളായ സുരേഷാണ് കൃപേഷിന്റെ തലയിൽ ആഞ്ഞുവെട്ടിയതെന്ന് ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Read Also : പീതാംബരന്റെ കുടുംബത്തെ തള്ളി കോടിയേരി; കൊലപ്പെടുത്താനുള്ളത് പാർട്ടിയുടെ തീരുമാനമല്ലെന്ന് കോടിയേരി
പീതാംബരന്റെ രാഷ്ട്രീയ ബന്ധവും വ്യക്തിബന്ധവും ഉപയോഗിച്ചാണ് കൊല ആസൂത്രണം ചെയ്തതെന്നും പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചപ്പോൾ കൊല്ലപ്പെട്ട ഇരുവർക്കും പ്രതിരോധിക്കാനായില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.ഫെബ്രുവരി 17 നാണ് കാസർകോട് പെരിയയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി ഇരുവരെയും വെട്ടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here