ജുവൈരിയ വധക്കേസ്; സഹോദരിയുടെ ഭര്‍ത്താവിന് ജീവപര്യന്തം തടവ്

മലപ്പുറം എടയൂരിലെ ജുവൈരിയ വധകേസില്‍ പ്രതി അബ്ദുറഹിമാന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഭാര്യാ സഹോദരിയെ തോട്ടില്‍ വെള്ളത്തില്‍ മുക്കി കൊന്നെന്നാണ് കേസ്.
2015 ആഗസ്റ്റ് ആറിനായിരുന്നു സംഭവം. പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നും പ്രതി അബ്ദുറഹിമാന്‍ ജുവൈരിയയെ വീടിനടുത്തുള്ള പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ട് പോവുകയായിരുന്നു. പാലത്തിന് മുകളില്‍ നിന്ന് പെണ്‍കുട്ടിയെ തോട്ടിലേക്ക് തള്ളിയിട്ട ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കിത്താഴ്ത്തി കൊല്ലുകയായിരുന്നു.
തെളിവ് നശിപ്പിക്കുന്നതിനായി പ്രതി ജുവൈരിയുടെ വസ്ത്രങ്ങള്‍ വെള്ളത്തില്‍ ഒഴുക്കിക്കഞ്ഞു. പെണ്‍കുട്ടിയുടെ ഫോണും രണ്ട് സ്വര്‍ണവളകളും കവരുകയും ചെയ്തു. പ്രതി ജുവൈരിയയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചിരുന്നു. ഇതില്‍ പെണ്‍കുട്ടിക്ക് അബ്ദുറഹിമാനെ സംശയമുണ്ടായിരുന്നുവെന്നതാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്.
ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട അബ്ദുറഹിമാനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here